വന്ദേ ഭാരത് എക്സ്പ്രസിനു നേരെ വീണ്ടും കല്ലേറ്
കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിനു നേരെ വീണ്ടും കല്ലേറ്. കണ്ണൂരിലെ വളപട്ടണത്തു വച്ചാണ് കല്ലേറ് ഉണ്ടായത്. കാസർഗോഡുനിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകുന്നേരം 3.27 നായിരുന്നു സംഭവം.
കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ലിൽ പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് ആര്‍പിഎഫ്, പോലീസ് എന്നിവർ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിനു സമീപത്തുവച്ചും വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ തിരൂർ പോലീസും റെയിൽവേ പോലീസും അന്വേഷണം നടത്തിയിരുന്നു. എന്നാൽ സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിനു തടസമായി.
Leave A Comment