പടയപ്പ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി
ഇടുക്കി: ഒറ്റയാന് പടയപ്പ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി. വ്യാഴാഴ്ച വൈകിട്ടാണ് ആന മൂന്നാര്‍ കുറ്റിയാര്‍ വാലി എസ്റ്റേറ്റ് റോഡിലിറങ്ങിയത്. ഒരു മണിക്കൂറോളം റോഡില്‍ തങ്ങിയ ശേഷം ആന മടങ്ങി.
നിലവില്‍ കുറ്റിവാലി എസ്റ്റേറ്റില്‍ വനത്തിന് അടുത്തുള്ള തോട്ടംമേഖലയിലാണ് ആന ഉള്ളത്. പടയപ്പ സാധാരണയായി ഇറങ്ങാറുള്ള പ്രദേശമാണിത്. ജനവാസമേഖല അല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് അറിയിച്ചു.
Leave A Comment