മന്ത്രി ആർ ബിന്ദുവിനെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് ; സംഘർഷം
ഇരിഞ്ഞാലക്കുട: യുവമോര്‍ച്ച ഇരിങ്ങാലക്കുടയില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉന്നത വിദ്യഭ്യാസ മേഖലയെ തകര്‍ക്കുന്ന ഇടത് സര്‍ക്കാര്‍ എന്നാരോപിച്ചാണ് യുവമോര്‍ച്ച തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ ഓഫീസിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
പൂതംകുളം മൈതാനിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ആല്‍ത്തറയ്ക്ക് പോലീസ് റോഡിന് കുറുകെ ബാരികേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. ബാരികേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉന്നതവിദ്യഭ്യാസ മേഖലയില്‍ തകര്‍ക്കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നും സര്‍വകലാശാലകള്‍ വിശ്വാസ്വത മുഴുവന്‍ തകര്‍ത്തുവെന്നും തുടര്‍ന്ന് നടന്ന യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
യോഗാനന്തരവും പ്രവര്‍ത്തകര്‍ ബാരികേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് ബാരികേഡിന് ഇപ്പുറം എത്തി ബലംപ്രയോഗം നടത്താന്‍ ശ്രമിച്ചതോടെ നേതാക്കള്‍ ഇടപ്പെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. തുടര്‍ന്ന് നേതാക്കളുടെ നിര്‍ദേശ പ്രകാരം പ്രവര്‍ത്തകര്‍ സമാധാനപരമായി പിരിഞ്ഞ് പോവുകയായിരുന്നു.
Leave A Comment