ജില്ലാ വാർത്ത

'കോൺഗ്രെസ്സിനൊപ്പമേ നിൽക്കൂ'; പെരിങ്ങോട്ട് കുറിശി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാധാമുരളി രാജിവെച്ചു

പാലക്കാട്: പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവച്ചു. കോൺഗ്രസ് വിട്ട ജില്ലയിലെ പ്രമുഖ നേതാവ് എവി ഗോപിനാഥിനൊപ്പം ഉണ്ടായിരുന്ന രാധാമുരളിയാണ് രാജി വച്ചത്. പഞ്ചായത്ത് അംഗത്വവും ഇവർ രാജിവെച്ചു. എവി ഗോപിനാഥുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് തീരുമാനം എന്നാണ് വിവരം. തന്നെ സ്വതന്ത്രമായി ഭരിക്കാൻ അനുവദിച്ചില്ലെന്ന് രാധാമുരളി പിന്നീട് പ്രതികരിച്ചു. എവി ഗോപിനാഥുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇനി താൻ കോൺഗ്രസിനൊപ്പം മാത്രമേ നിൽക്കൂ. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ സമ്മർദ്ദം ഉണ്ടായിരുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഭീഷണി മുഴക്കിയെന്നും അവർ പറഞ്ഞു.

എന്നാൽ രാധാമുരളി ധാരണ തെറ്റിച്ചെന്ന് എവി ഗോപിനാഥ് കുറ്റപ്പെടുത്തി. രണ്ടര വർഷം എന്ന് പ്രസിഡന്റ് സ്ഥാനത്ത് ധാരണയുണ്ടായിരുന്നു. എന്നാൽ സ്ഥാനം രാജിവെക്കാൻ അവർ തയ്യാറായില്ല. അവിശ്വാസം കൊണ്ടുവരും എന്നായപ്പോഴാകണം രാധയുടെ രാജി. അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നുവെന്നും എവി ഗോപിനാഥ് വ്യക്തമാക്കി.

Leave A Comment