ജില്ലാ വാർത്ത

ചാവക്കാട് ഹോട്ടലുകളിൽ പഴകിയ ഭക്ഷണം, ബീഫ് ഫ്രൈ, കരി ഓയിൽ പോലുള്ള എണ്ണ, പിടിച്ചെടുത്തു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ബ്ലാങ്ങാട് ബീച്ചിലെ എ കെ ആർ ഫാസ്റ്റ് ഫുഡ്, ഉഗ് വോയ്സ് മോമോസ്, ഹോട്ടൽ മുല്ല, ഹോട്ടൽ ഗ്രീൻ ഗാർഡൻ ബേക്കറി ആന്റ് ടീ ഷോപ്പ്, ഹോട്ടൽ സൗഹൃദ, ഗോപി തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടികൂടിയത്.

പരിശോധനയിൽ പഴകിയ പൊറോട്ട, ഉള്ളിക്കറി, പൊറോട്ട മാവ്, ദോശമാവ്, മൈദ മാവ്, ചോറ്, ബീഫ് ഫ്രൈ, ഗ്രീൻപീസ് കറി, തൈര്, കരി ഓയിൽ പോലുള്ള എണ്ണ, തുടങ്ങിയവ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം മേധാവി എം ജലീലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ ഭക്ഷണം പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

Leave A Comment