ഭീഷണിയായി ‘പവർ’, കേരളത്തിലേക്ക് കഞ്ചാവ് മിഠായിയും
കൊച്ചി : രാസലഹരി പിടിമുറുക്കിയ കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് മിഠായിയും എത്തുന്നു. ഒരു മാസം മുമ്പാണ് ആദ്യമായി കൊച്ചി നഗരത്തിൽ കഞ്ചാവ് മിഠായി പിടിച്ചത്. വർണക്കടലാസിൽ പൊതിഞ്ഞ് ചൂയിംഗം പോലുള്ള മിഠായികൾ ബിഹാർ സ്വദേശികളാണ് കൊച്ചിയിലെത്തിക്കുന്നത്.
തീവണ്ടി മാർഗം മറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾക്കൊപ്പമാണ് ഇവ എത്തുന്നത്. പെട്ടിക്കടകൾ വഴിയാണ് വിൽപ്പന. വിദ്യാർഥികളെയും മുതിർന്നവരെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഇവ എത്തിച്ചിരിക്കുന്നത്. ബിഹാർ, ഉത്തർപ്രദേശ്, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഇവ എത്തിക്കുന്നതെന്ന് പിടിയിലായവർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
കൊച്ചി നഗരത്തിനു പുറമേ മറ്റ് ജില്ലകളിലേക്കും ഇവയെത്തുന്നുണ്ടെന്നാണ് വിവരം. ഒരു പായ്ക്കറ്റിൽ 400 മിഠായികൾ വീതമുള്ള 30 പാക്കറ്റുകൾ വരെ കൊച്ചിയിൽ പിടികൂടിയിട്ടുണ്ട്. ച്യൂയിംഗത്തിനൊപ്പം കഞ്ചാവ് പൊടിച്ചു ചേർത്തതാണോയെന്ന് സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. ആയുർവേദ ഒൗഷധമെന്നാണ് കവറിലുള്ളത്.
Leave A Comment