ഗാന്ധിജി പഠിപ്പിച്ച മൂല്യങ്ങൾ പുനസ്ഥാപിക്കാൻ കാലഘട്ടം ആവശ്യപെടുന്നുവെന്നു ശശി തരൂർ
ഇരിങ്ങാലക്കുട: ജാതി രാഷ്ട്രീയവും മത രാഷ്ട്രീയവും തലപൊക്കി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മഹാത്മാ ഗാന്ധി പ്രചരിപ്പിച്ച മൂല്യങ്ങൾ പുനഃസ്ഥാപിക്കാൻ കാലഘട്ടം ആവശ്യപെടുന്നുവെന്നു ശശി തരൂർ എം.പി.പറഞ്ഞു. ലോകത്തെ ആകമാനം സ്വാധീനിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഇരിങ്ങാലക്കുടയിൽ എത്തിയതിന്റെ തൊണ്ണൂറു വർഷം ആകുന്നതിനോടനുബന്ധിച്ച് സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനയായ നീഡ്സിന്റെ ആഭിമുഖ്യത്തിൽ "മഹാത്മാ പാദമുദ്ര അറ്റ് തൊണ്ണൂറ്" എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷ
പരിപാടികളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധി സ്വപ്നം കണ്ട ഭാരതമല്ല ഇന്നത്തേത്. ജാതിയും മതവും നോക്കാതെ എല്ലവർക്കും ഒപ്പം ജീവിച്ച ഗാന്ധിജി ഓരോ ഭാരതീയന്റെയും
ഉന്നമനമാണ് ലക്ഷ്യമിട്ടത്.അതിൽ നിന്നും വ്യതിയാനം
സംഭവിച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു.
ഡോ ബോബി ജോസ്, ഗുലാം മുഹമ്മദ്, കെ.പി.ദേവദാസ്, പ്രൊഫ..ആർ.ജയറാം, മുഹമ്മദലി കറുകതല, എം.എൻ.തമ്പാൻ, പി.ടി.ജോർജ്, ഡോ.കെ.ശ്രീകുമാർ, എസ്.ബോസ്‌കുമാർ, സി.എസ്..അബ്‌ദുൽഹക്ക്, പി.ആർ.സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.
നേരത്തെ സർക്കാർ അതിഥിമന്ദിരം സ്ഥിതിചെയ്യുന്ന ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി.
Leave A Comment