തൃശൂരിൽ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: പുഴയ്ക്കലിൽ അഭിഭാഷകയെ താമസിക്കുന്ന ഫ്ലാറ്റിലെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാട്ടിക സ്വദേശിയും തൃശൂർ ബാറിലെ അഭിഭാഷകയുമായ നമിത ശോഭന (42) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഓഫീസിൽ നിന്നും പോയ ശേഷം ഇവരെ ആരും കണ്ടിട്ടില്ല. ദിവസങ്ങളായി കാണാതെ വന്നതോടെ സഹപ്രവർത്തകർ ഇന്ന് പോലീസിനെ സമീപിച്ചു.
സമീപത്തെ ഫ്ലാറ്റിലുള്ളവർ അഭിഭാഷകയുടെ ഫ്ലാറ്റിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നുവെന്ന വിവരം കൂടി നൽകിയതോടെ പോലീസ് ഫ്ലാറ്റിനുള്ളിൽ കടന്നു പരിശോധന നടത്തുകയായിരുന്നു.
ശുചിമുറിക്കുള്ളിൽ അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പോലീസ് വിശദമായ പരിശോധന നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിവാഹ മോചിതയായ അഭിഭാഷക ഒറ്റയ്ക്കാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Leave A Comment