ജില്ലാ വാർത്ത

ഇസ്രയേലിൽ കാണാതായ ബിജു ഭാര്യയെ ഫോണിൽ വിളിച്ചു, അന്വേഷിക്കണ്ട എന്ന് നിർദേശം

തിരുവനന്തപുരം: കര്‍ഷകസംഘത്തിനൊപ്പം ഇസ്രയേലില്‍ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. പിന്നീട് ബിജുവിനെ ഫോണില്‍ കിട്ടുന്നില്ലെന്നും സഹോദരൻ പറഞ്ഞു  ബിജു കുര്യന്‍ അടക്കം 27 കര്‍ഷകരും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകുമാണ് ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതലാണ് ബിജു കുര്യനെ കാണാതായത്. എംബസിയിലും ഇസ്രയേല്‍ പൊലീസിലും ബി. അശോക് പരാതി നല്‍കി. മറ്റുള്ളവര്‍ നാട്ടിലേക്ക് തിരിച്ചു.

ഇസ്രയേല്‍ ഹെര്‍സ്‌ലിയയിലെ ഹോട്ടലില്‍നിന്ന് 17നു രാത്രിയോടെയാണ് ബിജുവിനെ കാണാതായത്. രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന മറ്റൊരു ഹോട്ടലിലേക്ക് പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യന്‍ വാഹനത്തില്‍ കയറിയില്ല. തുടര്‍ന്ന് അപ്രത്യക്ഷനാവുകയായിരുന്നു.

കയ്യില്‍ പാസ്‌പോര്‍ട്ട് അടങ്ങിയ ഹാന്‍ഡ് ബാഗ് കണ്ടെന്ന് സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവര്‍ പറഞ്ഞു. ഇസ്രയേലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നുവെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമുള്ളതാണ്. ഇതിനു മേയ് 8 വരെ കാലാവധിയുണ്ട്.

Leave A Comment