പാർട്ടി ഫണ്ട് തിരിമറി: പി.കെ. ശശിക്കെതിരായ തെളിവുകൾ പുറത്ത്
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറിയുടെ തെളിവുകൾ പുറത്ത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയാണ് തെളിവുകൾ പാർട്ടി അന്വേഷണ കമ്മീഷൻ സമർപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല.
പി.കെ. ശശി ചെയര്‍മാനായ യുണിവേഴ്സല്‍ കോളജിനായി സിപിഎം ഭരിക്കുന്ന വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടി അറിയാതെ അഞ്ച് കോടി 49 ലക്ഷം രൂപ സമാഹരിച്ചുവെന്നാണ് പ്രധാന ആരോപണം.
മണ്ണാർക്കാട് സർക്കിൾ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളിൽ പാർട്ടി അറിയാതെ 35 നിയമനങ്ങൾ നടത്തി. യൂണിവേഴ്സൽ കോളജിൽ ചെയർമാനാകാൻ മണ്ണാർക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസിൽ അഡ്രസ് പ്രുഫ് ഉണ്ടാക്കിയതിന്റെ രേഖകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്.
സ്വന്തം ഡ്രൈവർ പി.കെ. ജയന്റിന്റെ പേരിൽ അലനല്ലൂർ വില്ലേജ് പരിസരത്ത് വാങ്ങിയ ഒരുകോടിക്ക് മുകളിൽ വിലയിൽ വാങ്ങിയ സ്ഥലത്തിന്റെ ആധാരം/ പോക്ക് വരവ് സർട്ടിഫിക്കറ്റുകൾ, യൂണിവേഴ്സൽ കോളജിന് സമീപം മകന്റെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലത്തിന്റെ രേഖകൾ എന്നിവയും പാർട്ടി നേതൃത്വത്തിന് കൈമാറി.
Leave A Comment