റോഡുപണി: തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യബസുകളുടെ നിരക്ക് കൂട്ടി
തൃശ്ശൂർ : റോഡുപണിക്കുവേണ്ടി രണ്ടിടത്ത് വഴിതിരിച്ചുവിടുന്നതിനാൽ തൃശ്ശൂർ-കൊടുങ്ങല്ലൂർ പാതയിൽ സ്വകാര്യ ബസുകളുടെ ഫെയർ സ്റ്റേജ് കൂട്ടി. കൂട്ടിയ നിരക്ക് ബുധനാഴ്ച പ്രാബല്യത്തിൽ വരും. ഇതുപ്രകാരം തൃശ്ശൂരിൽ നിന്ന് ഇരിങ്ങാലക്കുട വരെ 35 രൂപയായിരുന്നത് 37 ആകും.
കൂർക്കഞ്ചേരിയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബണ്ട് റോഡ്, ചിയ്യാരം മഠം, കണിമംഗലം പാലം വഴിയാണ് ബസുകൾ പാലയ്ക്കലെത്തുന്നത്.
കൂടാതെ ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂർ റൂട്ടിൽ അണ്ടാണിക്കുളത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ബ്ലോക്ക് ജങ്ഷനിൽ എത്തിയാണ് സർവീസ് നടത്തുന്നത്.
ഇതുമൂലം ഈ റൂട്ടിലെ ബസുകൾക്ക് കൂടുതൽ ദൂരം ഓടേണ്ടിവരുന്നതിനാലാണ് അധികദൂരത്തിന് ഒരു ഫെയർ സ്റ്റേജ് കൂട്ടാൻ ജില്ലാ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അനുമതി നൽകിയത്. കളക്ടറും റൂറൽ എസ്.പി.യും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറും അടങ്ങിയതാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി.
Leave A Comment