ജില്ലാ വാർത്ത

പ്രതിരോധജാഥ ഇന്ന് ജില്ലയിൽ, ഊഷ്മള സ്വീകരണം

തൃശ്ശൂർ : സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയെ ശനിയാഴ്‌ച രാവിലെ ഒമ്പതിന് ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ സ്വീകരിച്ചു. തുടർന്ന് 10-ന് ചേലക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തി സെന്ററിൽ സ്വീകരണം നൽകി. തുടർന്ന് വാഴക്കാട്, അകമല വഴി വടക്കാഞ്ചേരി മണ്ഡലത്തിൽ പ്രവേശിച്ച ജാഥയ്ക്ക്  ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തും സ്വീകരണം നൽകി. തുടർന്ന് എരുമപ്പെട്ടി, പന്നിത്തടം വഴി കുന്നംകുളത്തെത്തി .

വൈകുന്നേരം മൂന്നിന് പഴയ ബസ്‌ സ്റ്റാൻഡിൽ സ്വീകരണം. തുടർന്ന് കോട്ടപ്പടി, മുതുവട്ടൂർ വഴി ഗുരുവായൂർ നിയോജകമണ്ഡലത്തിൽ പ്രവേശിക്കും. വൈകീട്ട് നാലിന് ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെ ഗ്രൗണ്ടിൽ സ്വീകരണം. ചേറ്റുവ, വാടാനപ്പള്ളി, കാഞ്ഞാണി വഴി തൃശ്ശൂർ ടൗണിലെത്തും.

വൈകീട്ട് അഞ്ചിന് തൃശ്ശൂർ, ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തേക്കിൻകാട് മൈതാനത്ത്‌ സ്വീകരണവും പൊതുസമ്മേളനവും നടക്കും. ഞായർ, തിങ്കൾ ദിവസങ്ങളിലും ജാഥ ജില്ലയിൽ പര്യടനം തുടരും.

Leave A Comment