ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ സന്ദർശിച്ച് ബിജെപി നേതാക്കൾ
കോഴിക്കോട്: ഈസ്റ്റര്‍ ദിനത്തില്‍ വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ച് ബിജെപി നേതാക്കൾ. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ സന്ദർശിച്ച് ഈസ്റ്റംർ ആശംസ നേർന്നു.
തിരുവനന്തപുരം വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. ഈസ്റ്റർ ആശംസകൾ നേരാൻ വന്നതാണെന്നും ഈസ്റ്റർ ദിനത്തിൽ എന്ത് രാഷ്ട്രീയമെന്നും മുരളീധരൻ ചോദിച്ചു.
പി.കെ. കൃഷ്ണദാസും എ.പി. അബ്ദുള്ളക്കുട്ടിയും അടക്കമുള്ളവർ രാവിലെ തലശേരി ബിഷപ് മാർ ജോസഫ് പാംപ്ലാനിയെയും സന്ദർശിച്ചു. സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയല്ലെന്ന് പി.കെ. കൃഷ്ണദാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Leave A Comment