ജില്ലാ വാർത്ത

ചെങ്ങമനാട്ടും നെടുമ്പാശ്ശേരിയിലും ലോൺ മേള

പറമ്പയം : ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്ത് ‘എന്‍റെ സംരംഭം നാടിന്‍റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ജില്ല-താലൂക്ക് വ്യവസായകേന്ദ്രങ്ങളുമായി സഹകരിച്ച് ലോൺ-ലൈസൻസ് മേള സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാജൻ എബ്രഹാം അധ്യക്ഷനായി.
അമ്പിളി ഗോപി, റെജീന നാസർ, ഷക്കീല മജീദ്, നൗഷാദ് പാറപ്പുറം, ടി.വി. സുധീഷ്, ലത ഗംഗാധരൻ, ടി.വൈ. ജോബി, ശ്രീലത ശിവൻ എന്നിവർ സംസാരിച്ചു.

Leave A Comment