ജില്ലാ വാർത്ത

കുങ്കിയാനകള്‍ക്കൊപ്പം എത്തിയ ആര്‍ആര്‍ടി അംഗത്തിന് ചവിട്ടേറ്റു, ചികിത്സയിൽ

തൃശ്ശൂര്‍: പാലപ്പിള്ളി പാത്തിക്കിരിചിറയില്‍ കാട്ടാനയുടെ ആക്രമണം. കുങ്കിയാനകളുമായി എത്തിയ ആര്‍ ആര്‍ ടി അംഗത്തിന് പരിക്കേറ്റു. കാട്ടാനയുടെ ചവിട്ടേറ്റ ഹുസൈനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് സ്വദേശിയാണ് ഹുസൈന്‍.

ഇവിടെയിറങ്ങിയ കാട്ടാനകളെ തുരത്താനുള്ള ശ്രമത്തിലാണ് കുങ്കിയാനകള്‍. കുട്ടഞ്ചിറ ഭാഗത്താണ് ജനവാസ മേഖലോട് ചേര്‍ന്ന തേക്കിന്‍ കാട്ടില്‍ രണ്ട് കാട്ടാനകളെ കണ്ടെത്തിയത്. ഇതോടെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ ഭരത്, വിക്രം എന്നീ കുങ്കിയാനകളെ പാലപ്പിള്ളിയിലെത്തിച്ചത്.

Leave A Comment