ഓട്ടോ ടാക്‌സിയും ആംബുലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടം; പരിക്കേറ്റ കുട്ടിയും മരിച്ചു
തൃശൂര്‍: ഓട്ടോ ടാക്‌സിയും ആംബൂലന്‍സും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ പരിക്കേറ്റ പടിയൂര്‍ സ്വദേശി കുട്ടിയും മരിച്ചു.തൃശ്ശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചേയാണ് ഓട്ടോ ടാക്‌സിയും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം നടന്നത്.അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്ന പടിയൂര്‍ സ്വദേശി ചളിങ്ങാട് വീട്ടില്‍ ജിത്തു (28) മരിച്ചിരുന്നു.അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിത്തുവിന്റെ മകന്‍ അഭ്രിനാഥ് (3) ആണ് ഇപ്പോള്‍ മരിച്ചിരിക്കുന്നത്.ഓട്ടോയിലുണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു (23).നീതുവിന്റെ പിതാവ് ചിറ്റൂര്‍ വീട്ടില്‍ കണ്ണന്‍ (55) എന്നിവര്‍ ചികിത്സയിലാണ്.
Leave A Comment