എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും തമ്മിൽ നടുറോഡിൽ വാക്കേറ്റം
പത്തനംതിട്ട: കോന്നിയിൽ നടുറോഡിൽ എസ്ഐയും സിപിഎം ലോക്കൽ സെക്രട്ടറിയും തമ്മിൽ വാക്കേറ്റം. അമിതഭാരം കയറ്റിവന്ന ലോറികൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കോന്നി എസ്ഐ സജു എബ്രഹാവും ലോക്കൽ സെക്രട്ടറി ദീദു ബാലനും തമ്മിലാണ് കൊന്പുകോർത്തത്.
എസ്ഐ തോന്നും പോലെയാണ് ലോറികൾ പിടിക്കുന്നതെന്ന് ദീദു ബാലൻ ആരോപിച്ചു. ക്വാറികളിൽനിന്നു നിയമം ലംഘിച്ചു പോകുന്ന ലോറികൾ മാത്രമാണ് പിടിച്ചതെന്ന് എസ്ഐ വിശദീകരിച്ചു.
ബുധനാഴ്ചായാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുൻപും എസ്ഐ ക്വാറികളിൽ നിന്നുള്ള ലോറികൾ പിടിച്ചതിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് എസ്ഐയെ കോന്നിയിൽനിന്നു പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
സ്റ്റേഷൻ മാറ്റത്തിനായുള്ള കാലയളവിനിടയിലാണ് വീണ്ടും ലോക്കൽ സെക്രട്ടറിയുമായി നടുറോഡിൽ വാക്കേറ്റമുണ്ടായത്. എസ്ഐക്ക് കൊടുത്ത സ്ഥലംമാറ്റം സാധാരണ നടപടി മാത്രമെന്നാണ് ഔദ്യോഗിക വിശദീകരണം.
Leave A Comment