നാല് വയസുകാരി പനി ബാധിച്ച് മരിച്ചു
കൽപ്പറ്റ: വയനാട്ടിൽ നാല് വയസുള്ള പെൺകുട്ടി പനി ബാധിച്ച് മരിച്ചു. എടയൂര്‍കുന്ന് എല്‍പി സ്കൂള്‍ വിദ്യാര്‍ഥി രുദ്ര ആണ് മരിച്ചത്.
ഞായറാഴ്ച മുതൽ കുട്ടിക്ക് പനിയുണ്ടായിരുന്നു. വയനാട് മെഡിക്കല്‍ കോളജിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയെങ്കിലും രോഗം കലശലായതിനെത്തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.
Leave A Comment