മാപ്രാണത്ത് സ്വകാര്യ ബസിന് മുകളിലേയ്ക്ക് മരം മറിഞ്ഞ് വീണ് അപകടം
ഇരിങ്ങാലക്കുട: മാപ്രാണം നടുവിലാലിന് സമീപം സ്വകാര്യ ബസിന് മുകളിലേയ്ക്ക് മരം മറിഞ്ഞ് വീണ് അപകടം. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. ആമ്പല്ലൂരില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന വെള്ളാപറമ്പില്‍ ബസിന് മുകളിലേയ്ക്കാണ് നടുവിലാലിന് സമീപത്തായുള്ള ചായകടയുടെ അരികിലായുള്ള തണല്‍മരം കടപുഴകി വീണത്.ബസിന്റെ ജനലീലൂടെ ഒരു വലിയ മരകൊമ്പ് കടന്ന് വന്ന് അരികിലിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് ഇടിച്ച് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഇരിങ്ങാലക്കുടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടപുഴകിയ മരം റോഡിന് എതിര്‍വശത്തുള്ള വൈദ്യൂത ലൈനില്‍ തട്ടി നിന്നു. റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട പോലീസും ഫയര്‍ഫോഴ്‌സും എത്തി മരം മുറിച്ച് മാറ്റി കൊണ്ടിരിക്കുകയാണ്.
Leave A Comment