ജില്ലാ വാർത്ത

കി​ണ​റി​ടിഞ്ഞു​ണ്ടാ​യ അ​പ​ക​ടം; തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് കി​ണ​റി​ടിഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ന്ന് സൂ​ച​ന. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​യെ ക​ണ്ടെ​ത്തി. മ​ണ്ണ് മാ​റ്റി​യ ശേ​ഷം ഇ​യാ​ളെ മു​ക​ളി​ലേ​ക്ക് ഉ​യ​ര്‍​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ മ​ഹാ​രാ​ജ​ന്‍(55) ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് കി​ണ​റ്റിനു​ള്ളി​ല്‍ അ​ക​പ്പെ​ട്ട​ത്.

വി​ഴി​ഞ്ഞം മു​ക്കോ​ല സ​ര്‍​വ ശ​ക്തി​പു​രം റോ​ഡി​ല്‍ അ​ശ്വ​തി​യി​ല്‍ സു​കു​മാ​ര​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ 30 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള​തും 90 അ​ടി​യി​ല​ധി​കം ആ​ഴ​മു​ള്ള​തു​മാ​യ കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കി​ണ​റി​ന്‍റെ ഉ​ള്‍​വ​ശ​ത്തെ റിം​ഗ് പൊ​ട്ടി മ​ണ്ണി​ടി​ഞ്ഞ് താ​ഴേ​ക്ക് പ​തി​ച്ചി​രു​ന്നു. മ​ഹാ​രാ​ജ​ന്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ഇ​വി​ടെ എ​ത്തി കി​ണ​റി​ലെ മ​ണ്ണ് മാ​റ്റി 15 റിം​ഗു​ക​ള്‍ അ​ടു​ക്കി ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വ​ശ​ങ്ങ​ളി​ല്‍ മ​ണ്ണും നി​ര​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ജോ​ലി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ കി​ണ​റ്റിനു​ള്ളി​ലെ മ​ണ്ണും പ​മ്പ് സെ​റ്റ് ഉ​ള്‍​പ്പെ​ട്ട മോ​ട്ടോ​റും മാ​റ്റു​ന്ന​തി​നാ​യി ഇ​വ​ര്‍ വീ​ണ്ടു​മെ​ത്തി. മ​ഹാ​രാ​ജ​ന്‍ കി​ണ​റ്റിനു​ള്ളി​ലേ​ക്ക് ഇ​റ​ങ്ങി മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ പു​തു​താ​യി അ​ടു​ക്കി​യ റിം​ഗു​ക​ളും മ​ണ്ണും ഇ​ടി​ഞ്ഞ് ഇ​യാ​ളു​ടെ ദേ​ഹ​ത്തേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ക​ണ്ട മ​റ്റു​ള്ള​വ​ര്‍ അ​ല​റി​വി​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വീ​ട്ടു​ട​മ​യും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​ഴി​ഞ്ഞം അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Leave A Comment