ജില്ലാ വാർത്ത

വീട് തകർന്ന് രണ്ടുപേർക്ക് പരിക്ക്

പാലക്കാട് :വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. കിഴക്കഞ്ചേരി പാണ്ടാംകോട് ചെല്ലപ്പൻ്റെ വീടാണ് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടുകൂടി തകർന്നു വീണത്. ചെല്ലപ്പൻ്റെ ഭാര്യ സുധ (40) മകൻ അഖിൽ ( 17) എന്നിവർക്കാണ് പരിക്കേറ്റത്.

വീടിൻ്റെ മേൽക്കൂര പൂർണ്ണമായും തകർന്ന് വീഴുകയായിരുന്നു.ചെല്ലപ്പനും കുടുംബവും മറ്റ് ബന്ധുക്കളും അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കനത്ത മഴയിൽ വീട് ദ്രവിച്ചതാണ് അപകട കാരണം.

Leave A Comment