ജില്ലാ വാർത്ത

പാ​ലാ​രി​വ​ട്ട​ത്ത് ഹോ​ട്ട​ലി​ല്‍ തീ​പി​ടി​ത്തം

കൊച്ചി: പാലാരിവട്ടത്ത് ഹോട്ടലില്‍ തീപിടിത്തം. മൈസൂര്‍ ഇഡലിക്കട എന്ന ഹോട്ടലിനാണ് തീപിടിച്ചത്. കട പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.

രാത്രി ഒന്നരയോടെയാണ് തീ പടര്‍ന്നത്. ഉടനെ അഗ്നിരക്ഷാസേന എത്തി തീയണച്ചു. ഹോട്ടലിന് പിന്‍വശത്ത് ഗ്യാസ് സിലിണ്ടറുകളും മറ്റും സൂക്ഷിച്ചിരുന്ന ഭാഗത്തേയ്ക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Leave A Comment