ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാർ ‘ഭൂമി ഗ്രീന്‍ എനര്‍ജി'ക്ക്
കൊച്ചി: വ്യവസ്ഥകളില്‍ അഴിമതി സാധ്യതകള്‍ ചൂണ്ടിക്കാട്ടി കരാര്‍ റദ്ദാക്കണമെന്ന യുഡിഎഫിന്റെ ആവശ്യം വോട്ടെടുപ്പിലൂടെ നിരാകരിച്ച് ബ്രഹ്മപുരത്ത് ബയോമൈനിംഗിനുള്ള കരാര്‍ ‘ഭൂമി ഗ്രീന്‍ എനര്‍ജി' കമ്പനിക്ക് നല്കി നഗരസഭാ കൗണ്‍സില്‍ തീരുമാനം.
കരാര്‍ കമ്പനിക്കും ഭരണകക്ഷിക്കും അഴിമതി നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാറിലെ വ്യവസ്ഥകളെന്നും അതിനാല്‍ കരാര്‍ റദ്ദാക്കി കുറ്റമറ്റ വ്യവസ്ഥകള്‍ ചേര്‍ത്ത് പുതിയ ടെൻഡര്‍ ക്ഷണിക്കണമെന്നുമുള്ള യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ശക്തമായി ആവശ്യത്തിന് വഴങ്ങാന്‍ മേയര്‍ കൂട്ടാക്കിയില്ല. ഇതോടെ വോട്ടെടുപ്പ് വേണമെന്ന് യുഡിഎഫ് നിലപാടെടുക്കുകയായിരുന്നു.
കരാറിനെ എതിര്‍ക്കുന്നവര്‍ കൈ ഉയര്‍ത്തണമെന്ന് മേയര്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടപ്പോള്‍ പ്രതിപക്ഷത്തെ 25 കൗണ്‍സിലര്‍മാര്‍ കൈ ഉയര്‍ത്തി. ബിജെപി വിട്ടു നിന്നു. ഇതോടെ 45 പേരുടെ പിന്തുണയോടെ അജണ്ട പാസാക്കി ബ്രഹ്മപുരം ബയോമൈനിംഗ് കരാര്‍ ‘ഭൂമി ഗ്രീന്‍ എനര്‍ജി' കമ്പനിക്ക് നല്കി തീരുമാനമെടുത്തു.
Leave A Comment