കരുവന്നൂർ പ്രതിസന്ധി പരിഹരിക്കാൻ 50 കോടി കേരള ബാങ്ക് വഴി എത്തിക്കാൻ നീക്കം
തൃശ്ശൂര്‍: കരുവന്നൂർ പ്രതിസന്ധി പരിഹരിക്കാൻ 50 കോടി എത്തിക്കാൻ നീക്കം. മുഖ്യമന്ത്രിയുമായി ,എം.കെ കണ്ണൻ രാവിലെ തൃശ്ശൂര്‍ രാമനിലയത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചർച്ച ചെയ്തതായി സൂചനയുണ്ട്. കരുവന്നൂരേക്ക് കേരള ബാങ്ക് 50 കോടി അഡ്വാൻസ് ചെയ്യും.മൂന്നു ദിവസത്തിനുള്ളിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് നീക്കം. കരുവന്നൂരില്‍ തിരിച്ചടി ഭയന്നാണ് നീക്കം. കേരളാ ബാങ്ക് മുടക്കുന്ന തുക പിന്നീട് കൺസോര്‍ഷ്യത്തിൽ നിന്ന് സമാഹരിക്കും. നാളെ 11 ന് കേരളാ ബാങ്കിൻ്റെ ബോർഡ് യോഗം ചേരും. അതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും.
Leave A Comment