കരുവന്നൂർ: പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ ഇഡി
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ടിആർ രാജനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കരുവന്നൂർ കേസിൽ അറസ്റ്റിലായ അരവിന്ദാക്ഷന് രണ്ട് അക്കൗണ്ടുകൾ ഈ ബാങ്കിലുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയതിനാലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് ആശയകുഴപ്പം നിലനിൽക്കെയാണ് ഇഡിയുടെ അടുത്ത നടപടി. അരവിന്ദാക്ഷന്റെ അമ്മയായ ചന്ദ്രമതിക്ക് പകരം മറ്റൊരു ചന്ദ്രമതിയുടെ അക്കൗണ്ടിന്റെ വിവരങ്ങളാണ് ഇഡി കോടതിയിൽ നൽകിയതെന്ന് ആക്ഷേപമുയർന്നിരുന്നു.
Leave A Comment