'ആറ് ലക്ഷം നൽകിയെന്ന വാദം കള്ളം'; കരുവന്നൂരിൽ മരിച്ച നിക്ഷേപകൻ ശശിയുടെ കുടുംബം
ഇരിങ്ങാലക്കുട: വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി കരുവന്നൂരില്‍ മരിച്ച നിക്ഷേപകൻ ശശിയുടെ കുടുംബം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹോദരന് ചികിത്സയ്ക്കായി 6 ലക്ഷം നല്‍കിയെന്ന ബാങ്കിന്‍റെയും സിപിഎം സൈബര്‍ പ്രൊഫൈലുകളുടെയും പ്രചാരണം കള്ളമാണെന്ന് കുടുംബം പ്രതികരിച്ചു.ചികിത്സയിലായിരുന്നു ശശി മരിക്കും വരെ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രമാണ് കിട്ടിയത്. തെളിവായി അക്കൗണ്ട് രേഖകള്‍ കൈയ്യിലുണ്ടെന്നും സഹോദരി മിനി പറഞ്ഞു.
Leave A Comment