ജില്ലാ വാർത്ത

മുനമ്പം ബോട്ടപകടം: മൂന്നാമത്തെ ആളുടെ മൃതദേഹം കണ്ടെത്തി

അഴിക്കോട്: മുനമ്പം കടലില്‍ മുങ്ങിയ ഫൈബര്‍ വഞ്ചിയില്‍ നിന്നും കാണാതായ നാലു പേരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ചാപ്പ കടപ്പുറം പടിഞ്ഞാറെ പുരക്കല്‍ ഷാജി(52)ആണ് മരിച്ചത്.

ഇതോടെ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ചാപ്പ കടപ്പുറം സ്വദേശികളായ കൊല്ലംപറമ്പില്‍ സഹജന്റെ മകന്‍ ശരത്ത് (അപ്പു24 ), ചേപ്പളത്ത് മോഹനന്‍ (55) എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച കണ്ടെത്തിയിരുന്നു. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളത്.

മത്സ്യബന്ധനം നടത്തി വന്ന ഇന്‍ ബോര്‍ഡ് വള്ളത്തില്‍ നിന്നും മത്സ്യം നിറച്ച് തിരികെ ഹാര്‍ബറിലേക്ക് വരികയായിരുന്ന നന്മ എന്ന ഫൈബര്‍ വഞ്ചിയാണ് മുങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

അമിതമായി ലോഡ് കയറ്റിയതിനെ തുടര്‍ന്ന് പിന്‍ഭാഗത്ത് കൂടെ വെള്ളം കയറിയാണ് വഞ്ചി മുങ്ങിയതെന്നാണ് വിവരം.

Leave A Comment