ജില്ലാ വാർത്ത

തിരുവള്ളക്കാവ് വിദ്യാരംഭ ഡ്യൂട്ടിക്ക് ശക്തമായ ക്രമീകരണങ്ങളുമായി പോലീസ്

തൃശൂർ: ഈ വർഷത്തെ വിദ്യാരംഭ ചടങ്ങിനോടനുബന്ധിച്ച് തൃശൂർ  ജില്ലയിലെ പ്രധാന ക്ഷേത്രമായ ചേർപ്പ് തിരുവള്ളക്കാവിൽ റൂറർ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ശക്‌തമായ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.  തിരക്ക് ക്രമീകരിക്കുക, മോഷണങ്ങൾ തടയുക എന്നതിന് പ്രധാന്യം  കൊടുത്തുകൊണ്ടുള്ള സംവിധാനമാണ് ഒരുക്കുന്നത്. 

തമിഴ് സ്ത്രീ മോഷ്ടാക്കളടക്കമുള്ള മുൻ കുറ്റകൃത്യങ്ങളിൽപ്പെട്ട വരുടെ നൂറ്റമ്പതോളം ചിത്രങ്ങൾ എല്ലായിടത്തും പതിച്ചിട്ടുണ്ട്. കഴിവതും സ്വർണ്ണാഭരണങ്ങളും വിലപിടിച്ച  വസ്തുക്കളും കൊണ്ടു വരാതിരിക്കാനും ആഭരണങ്ങൾ വസ്ത്രങ്ങളോടൊപ്പം പിൻ ചെയ്തു സുരക്ഷിതമാക്കാനും ശ്രദ്ധിക്കുക,   അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കുന്നവരെ ശ്രദ്ധിക്കാനും പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും ഭക്തജനങ്ങളോട് പോലീസിന്റെ അറിയിപ്പുണ്ട്. 

എല്ലായിടത്തും CCTV ക്യാമറകൾ സ്ഥാപിച്ച് മുഴുവൻ സമയവും നിരീക്ഷിക്കുമെന്നും മഫ്തിയിൽ പുരുഷ വനിതാ പോലീസ് ഉദ്യോഗസ്ഥരെ  പ്രത്യേകമായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ഇൻസ്പെക്ടർ എം.പി. സന്ദീപ് എന്നിവർ അറിയിച്ചു. വളരെ സുഖമമായ ഗതാഗത സംവിധാനത്തിനായി കൃത്യമായ ഗതാഗത നിയന്ത്രണങ്ങളും പാർക്കിംങ്ങ് ഏരിയകളും നിശ്ചയിച്ചിട്ടുണ്ട്. ഭക്തജനങ്ങളുടെ ശ്രദ്ധക്കായി സുരക്ഷാ നിർദ്ദേശങ്ങളടങ്ങിയ അനൗൺമെന്റുകൾ കൃത്യമായ ഇടവേളകളിൽ നൽകുന്നതുമാണ്.

Leave A Comment