ഭക്ഷ്യവിഷബാധ; 'അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായി'; മെഡിക്കൽ ബുള്ളറ്റിൻ
കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയിക്കുന്ന യുവാവ് മരിച്ച സംഭവത്തിൽ വിദഗ്ധ പരിശോധന റിപ്പോർട്ട് വന്നാൽ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു എന്ന് ഡോക്ടർമാർ. അണുബാധയെ തുടർന്ന് അവയവങ്ങൾ തകരാറിലായിരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ വ്യക്തമാക്കി.ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചു. ശനിയാഴ്ച മുതൽ രാഹുൽ വെന്റിലേറ്ററിലായിരുന്നു എന്നും മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ പറഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് 2.55 നാണ് രാഹുലിന്റെ മരണം സ്ഥിരീകരിച്ചത്. ഷവർമ കഴിച്ചതിന് പിന്നാലെയാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. കോട്ടയം സ്വദേശിയാണ് മരിച്ച രാഹുൽ ഡി നായർ. രാഹുലിന്റെ പോസ്റ്റ്മോർട്ടം നാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും.
Leave A Comment