ജില്ലാ വാർത്ത

മോഹൻ രാഘവൻ ചലച്ചിത്ര പുരസ്ക്കാരം 'നിഷിദ്ധോ'യുടെ സംവിധായിക താരാ രാമാനുജന്

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ 'പേരിൽ അന്നമനട ഓഫ് സ്റ്റേജ് ഏർപ്പെടുത്തിയ മികച്ച നവാഗത സംവിധായകനുള്ള ഈ വർഷത്തെ പുരസ്ക്കാരം 'നിഷിദ്ധോ' സംവിധാനം ചെയ്ത താരാ രാമാനുജന്. 

പ്രമുഖ സംവിധായകൻ ടി.വി.ചന്ദ്രൻ ചെയർമാനും കാമറാമാൻ കെ.ജി.ജയൻ, ചലച്ചിത്ര നിരൂപകൻ സി.എസ്.വെങ്കിടേശ്വരൻ എന്നിവർ ഉൾപ്പെടുന്ന ജൂറിയാണ് പുരസ്ക്കാരം നിശ്ചയിച്ചത്. 25,000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ആഷിഖ് അബു, ലിജൊ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ, അൻവർ റഷീദ്, സിദ്ധാർത്ഥ് ശിവ, പി.ബാലചന്ദ്രൻ, അൻവർ റഷീദ്, ജൂഡ് ആൻറണി, സനൽകുമാർ ശശിധരൻ, സുദേവൻ തുടങ്ങിയവരാണ് മുൻ വർഷങ്ങളിലെ പുരസ്ക്കാര ജേതാക്കൾ. 

ഡിസംബർ 26,27,28 തിയതികളിൽ തൃശൂർ അന്നമനടയിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽവച്ച് പുരസ്ക്കാരം സമർപ്പിക്കുമെന്ന് ജൂറി ചെയർമാൻ ടി.വി.ചന്ദ്രൻ, അംഗം കെ.ജി.ജയൻ, ഓഫ് സ്റ്റേജ് ഭാരവാഹി കെ.വി.ശ്യാം എന്നിവർ മോഹൻ രാഘവൻ്റെ ചരമവാർഷിക ദിനമായ ഇന്ന് തിരുവനന്തപരം പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ അറിയിച്ചു.

Leave A Comment