ജില്ലാ വാർത്ത

ജോലിക്ക് പോയ 58കാരന് നേരെ കാട്ടാനയുടെ ആക്രമണം; ദാരുണാന്ത്യം

മേപ്പാടി: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. കല്‍പ്പറ്റ മേപ്പാടിയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. മേപ്പാടി എളമ്പലേരിയിലാണ് സംഭവം. ചോലമല സ്വദേശി കുഞ്ഞാവറാന്‍ എന്ന 58കാരനാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുമ്പോള്‍ ഇയാളെ കാട്ടാന ആക്രമിക്കുകയായിരുന്നു.

എളമ്പലേരിയിലെ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണമുണ്ടായത്. കുറേ നാളുകളായി പ്രദേശത്ത് കാട്ടാനകളുടെ ശല്യം സ്ഥിരമായിരുന്നു. ഒരാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും നാട്ടുകാര്‍ ഭയപ്പെടുന്ന സാഹചര്യമാണ് സ്ഥലത്തുള്ളത്.

Leave A Comment