പാലപ്പിള്ളി ജനവാസ മേഖലയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു
വരന്തരപ്പിള്ളി: പാലപ്പിള്ളി കുണ്ടായി എലിക്കോട് ജനവാസ മേഖലയില്‍ പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി വട്ടേക്കാട്ടുപറമ്പില്‍ ഷൈലയുടെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. തിങ്കളാഴ്ച രാവിലെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് പശുവിനെ തോട്ടത്തില്‍ ചത്തനിലയില്‍ കണ്ടത്തിയത്.പാലപ്പിള്ളിയില്‍ നിന്നെത്തിയ വനപാലകര്‍ പശുവിനെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഈ പ്രദേശത്ത് പുലിയിറങ്ങി പശുക്കളെയും മാനുകളെയും കൊന്നിരുന്നു. തോട്ടം തൊഴിലാളികളും ആദിവാസികളും താമസിക്കുന്ന പ്രദേശത്താണ് പുലിയിറങ്ങി ഭീതിപരത്തുന്നത്.
കാട്ടാനശല്യത്താല്‍ ദുരിതമനുഭവിക്കുന്ന മേഖലയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കാന്‍ വനം വകുപ്പ് നടപടിയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Leave A Comment