കുസാറ്റിൽ ക്ലാസുകൾ പുനരാരംഭിച്ചു; എത്തിയത് 10 പേർ മാത്രം
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഓപ്പൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ അപകടത്തിനുശേഷം ക്ലാസുകൾ ഇന്നലെ പുനരാരംഭിച്ചെങ്കിലും ഇന്നലെ എത്തിയത് 10 പേർ മാത്രം.
സ്‌കൂൾ ഓഫ് എൻജിനിയറിംഗിൽ ബിടെക് അഞ്ച്, ഏഴ് സെമസ്റ്റർ ക്ലാസുക ളാണ് ഇന്നലെ ആരംഭിച്ചത്. ബിടെക് ഒന്ന്, മൂന്ന് സെമസ്റ്റർ ക്ലാസുകൾ നാലിന് ആരംഭിക്കുമെന്നും അധ്യാപകർ ഓരോ വിദ്യാർഥിയെയും ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുന്ന നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Leave A Comment