ജില്ലാ വാർത്ത

നവകേരള സദസ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍

തൃശൂര്‍: നവകേരള സദസ് തൃശൂര്‍ ജില്ലയില്‍ എത്തുന്ന 4,5,6, 7 എന്നീ തിയ്യതികളില്‍ വിവിധ ഘട്ടങ്ങളിലായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം എന്നീ മണ്ഡലങ്ങളില്‍ നാലാം തിയ്യതിയും മണലൂര്‍, നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ സ്വീകരണം നല്‍കുന്ന അഞ്ചാം തിയ്യതിയുമായിരിക്കും അവധി.

ആറാം തിയ്യതി കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ മണ്ഡലങ്ങളില്‍ അവധിയായിരിക്കും. ചാലക്കുടിയില്‍ ഏഴാം തീയ്യതിയാണ് അവധി ദിനം. അവധി പ്രഖ്യാപിച്ച ദിവസത്തിനു പകരമായി പിന്നീട് വരുന്ന മറ്റൊരു അവധി ദിനം പ്രവര്‍ത്തിദിനമാക്കണമെന്നും കലക്ടര്‍ നിര്‍ദേശിക്കുന്നു.

Leave A Comment