ജില്ലാ വാർത്ത

കുസാറ്റ് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം ധന സഹായം

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ടെക് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെയും കുടുംബത്തിന് ധനസഹായം നൽകാൻ തീരുമാനമായി.

ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. അഞ്ച് ലക്ഷം രൂപ വീതം കൂടുംബത്തിന് ധനസഹായം അനുവദിച്ചതായിട്ടാണ് റിപ്പോർട്ട്.

കഴിഞ്ഞ നവംബറിലാണ് അപകടം നടക്കുന്നത്. മൂന്ന് വിദ്യാർഥികളടക്കം നാല് പേരാണ് മരിച്ചത്. സംഗീത പരിപാടിയോടനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിക്കുന്നത്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും മരിച്ച 4 പേരുടേയും കഴുത്തിലും നെഞ്ചിലുമാണ് പരിക്കേറ്റിരുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. സംഘാടനത്തിൽ ഗുരുതര വീഴ്‌ചയുണ്ടായതാണ് അപകടകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave A Comment