കൊടുങ്ങല്ലൂർ കോവിലകം അമ്മ തമ്പുരാൻ ചിറക്കൽ കോവിലകം ചന്ദ്രമണി തമ്പുരാട്ടി അന്തരിച്ചു
പാലക്കാട്: കൊടുങ്ങല്ലൂർ കോവിലകം അമ്മ തമ്പുരാൻ ചിറക്കൽ കോവിലകം ചന്ദ്രമണി തമ്പുരാട്ടി (92) അന്തരിച്ചു. പാലക്കാട് ഒലവക്കോടുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം. ഭർത്താവ്: പരേതനായ കെ.ജി. വർമ.
കോവിലകത്തെ ഏറ്റവും പ്രായം ചെന്ന സ്ത്രീയാണ് അമ്മ തമ്പുരാൻ സ്ഥാനം വഹിക്കുന്നത്. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ അമ്മ തമ്പുരാൻ ദർശനത്തിന് എത്തുമ്പോൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നട തുറന്നു നൽകും. (വലിയ തമ്പുരാനും അമ്മ തമ്പുരാനും ക്ഷേത്ര ദർശനം നടത്തുമ്പോൾ മാത്രമാണ് ശ്രീകോവിലിന്റെ പടിഞ്ഞാറെ നട തുറക്കാറുള്ളൂ). സംസ്കാരം വൈകിട്ട് 4ന് പാലക്കാട് ചന്ദ്രനഗർ ശ്മശാനത്തിൽ.
Leave A Comment