ജില്ലാ വാർത്ത

തുമ്പൂർമുഴിയൽ കാട്ടാനകൂട്ടമിറങ്ങി; തട്ടുകട നശിപ്പിച്ചു

ചാലക്കുടി: തുമ്പൂർമുഴിയൽ കാട്ടാനകൂട്ടമിറങ്ങി തട്ടുകട നശിപ്പിച്ചു. തുമ്പൂർമുഴി പാർക്കിന് സമീപം റോഡരികിലെ തട്ടുകടയാണ് ആനകൂട്ടം തകർത്തത്. ചൊവ്വ പുലർച്ചയോടെയായിരുന്നു സംഭവം. തട്ടുകടയുടെ ഷെഡും സാമഗ്രികളും നശിപ്പിച്ച നിലയിലാണ്. കുറച്ച് നാളുകളായി പ്രദേശത്ത് ആനശല്യം രൂക്ഷമായിരിക്കുകയാണ്.

Leave A Comment