ജില്ലാ വാർത്ത

കരുവന്നൂര്‍ കേസ്: തൃശ്ശൂര്‍ കോര്‍പറേഷൻ കൗൺസിലര്‍ അനൂപ് ഡേവിസ് കാടയെ വീണ്ടും ചോദ്യം ചെയ്യും

തൃശ്ശൂര്‍: കരുവന്നൂർ കേസിൽ തൃശ്ശൂര്‍ കോര്‍പറേഷൻ കൗൺസിലര്‍ അനൂപ് ഡേവിസ് കാടയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇദ്ദേഹത്തിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. തട്ടിപ്പിലെ മുഖ്യ പ്രതിയായ വെളപ്പായ സതീശന്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമി ഇടപാടുകളിലൂടെ പതിനാല് കോടി തട്ടിയെന്നാണ് ഇഡി കണ്ടെത്തല്‍. 

സതീശന് സിപിഎം നേതാക്കളുമായി സാന്പത്തിക ഇടപാടുകളുണ്ടെന്ന് ഇഡിക്ക് ജീജോര്‍ അടക്കമുള്ളവര്‍ മൊഴി നൽകിയിരുന്നു.  സതീശനുമായി മുൻ മന്ത്രി എസി മൊയ്തീൻ, തൃശ്ശൂര്‍ കോര്‍പറേഷൻ കൗൺസിലര്‍ അരവിന്ദാക്ഷൻ എന്നിവര്‍ക്ക് പുറമെ അനൂപ് ഡേവിസ് കാടയ്ക്കും പങ്കുണ്ടെന്നാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന മൊഴി. ഈ സാഹചര്യത്തിൽ അനൂപിനെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും അന്വേഷണത്തിന്റെ ഭാഗമായാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

Leave A Comment