ജില്ലാ വാർത്ത

കണ്ണൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ രണ്ടുപേര്‍ക്ക് പരിക്ക്; ഒരാളുടെ കൈപ്പത്തി പൂര്‍ണമായി തകര്‍ന്നു

കണ്ണൂര്‍: പാനൂര്‍ മൂളിയാത്തോട് ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. വിനീഷ് വലിയ പറമ്പത്ത്, ഷെറിന്‍ കാട്ടിന്റവിട എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബോംബ് നിര്‍മാണത്തിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റതെന്നാണ് നിഗമനം. ഒരാളുടെ കൈപ്പത്തി സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. മറ്റൊരാളുടെ മുഖത്ത് ഗുരുതരപരിക്കേറ്റിട്ടുമുണ്ട്. 

ഇന്നലെ രാത്രിയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. വീട്ടില്‍ തന്നെ ബോംബ് നിര്‍മിക്കുന്നതിനിടെ അപകടമുണ്ടാകുകയായിരുന്നെന്നാണ് നിഗമനം. ഇന്നലെ രാത്രി തന്നെ ഇവരെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളെ കോഴിക്കോട്ടേക്ക് മാറ്റി. ഇരുവരും സിപിഐഎം അനുഭാവികളാണെന്ന് സൂചനയുണ്ട്.

Leave A Comment