അതിരപ്പിള്ളി റോഡിൽ ഒറ്റയാൻ ഇറങ്ങി വാഹനങ്ങൾ തടഞ്ഞു
ചാലക്കുടി: അതിരപ്പിള്ളി റോഡിൽ ഒറ്റയാൻ ഇറങ്ങി വാഹനങ്ങൾ തടഞ്ഞു.ശനിയാഴ്ച്ച രാവിലെ 7 മണിയോടെയാണ് ചിക്ളായി ഭാഗത്ത് കാട്ട് കൊമ്പൻ ഇറങ്ങിയത്. ആന റോഡിൽ നിലയുറപ്പിച്ചതിനെ തുടർന്ന് ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ ഏറെ നേരം വാഹന ഗതാഗതം തടസപ്പെട്ടു.
ആന റോഡിൽ നിന്നും മാറാതെ നിന്നതിനാൽ ഇരുചക്ര വാഹനങ്ങളും, സർവ്വീസ് ബസ്സുകളും, വിനോദ സഞ്ചാരികളുടെ വാഹനങ്ങളും വഴിയിൽ കുടുങ്ങി.
ആളുകൾ ഒച്ചവെച്ചതോടെ ഒറ്റയാൻ റോഡിൽ നിന്നും വനത്തിലേക്കു കയറി.
തുമ്പൂർമുഴി മുതൽ ചിക്ലായി വരെയുള്ള മേഖലയിൽ കാട്ടനകൾ റോഡ് മുറിഞ്ഞ് കടക്കുന്നത് പതിവാണെന്ന് നാട്ടുക്കാർ പറയുന്നു.
Leave A Comment