ജില്ലാ വാർത്ത

'ദേശാഭിമാനി' വരുത്താൻ തയ്യാറായില്ല; കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഒഴിവാക്കിയെന്ന് പരാതി

പത്തനംതിട്ട: പാര്‍ട്ടി പത്രം വരുത്താൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് കുടുംബശ്രീ സംരംഭകരെ ഡിടിപിസി കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് വനിതാ സംരംഭകര്‍ സിപിഎമ്മിനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ആരോപണം ഡിടിപിസി തള്ളിയിട്ടുണ്ട്.

ജീവനക്കാരായ ആറ് വനിതകളും 'ദേശാഭിമാനി' വരിക്കാരാകണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ടു, എന്നാല്‍ ഇതിന് തയ്യാറാകാതെ വന്നതോടെ പത്ത് വര്‍ഷമായി പ്രവര്‍ത്തിച്ച കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഒഴിവാക്കിയെന്നാണ് പരാതി. 

‌ഇവരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍ ഇത് രാഷ്ട്രീയപ്രേരിതമാണെന്നാണ് വനിതാ സംരംഭകരുടെ ആരോപണം. 

അതേസമയം പത്ത് വർഷമായി ഒരേ സംരംഭകർക്ക് നൽകുന്നതിൽ ഓഡിറ്റിൽ പ്രശ്നം വന്നു, ഇതോടെ നിയമപരമായി ടെൻഡർ വിളിച്ച് മറ്റ് ആളുകൾക്ക് നൽകുകയായിരുന്നുവെന്നാണ് ഡിടിപിസിയുടെ വിശദീകരണം.

Leave A Comment