അതിരപ്പിള്ളിയിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് പാമ്പ് കടിയേറ്റു
ചാലക്കുടി: അതിരപ്പിള്ളിയിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് പാമ്പ് കടിയേറ്റു. തവളക്കുഴി പാറ ആദിവാസി കോളനിയിലെ പുഷ്പാകരനാണ് (40) കാടിനകത്തു വെച്ച് പച്ച അണലി എന്ന വിഭാഗത്തിൽ പെട്ട പാമ്പിന്റെ കടിയേറ്റത്. ഇന്ന് ഉച്ചക്ക് 12:30ഓടെ തവളക്കുഴി പാറ കോളനി സമീപമുള്ള പാച്ചു പാറയിൽ വെച്ചാണ് സംഭവം.കാടിനകത്തു നിന്നും മരോട്ടി കുരു ശേഖരിച്ചു വരുന്നതിനിടയിൽ   ഈറ്റയിൽ തൂങ്ങി കിടന്നിരുന്ന പാമ്പ് പുഷ്പാകരന്റെ ഇടത്തെ നെറ്റിയിൽ കടിക്കുകയായിരുന്നു തുടർന്ന് കൂടെ ഉണ്ടായിരുന്ന ആൾ ഇയാളെ കോളനിയിലെത്തിക്കുകയും പരമ്പരാഗത പച്ച മരുന്ന് പുരട്ടി വിശ്രമിക്കുകയും ചെയ്തു.
വൈകുന്നേരം 5മണിയോടെ ഇയാളുടെ മുഖത്ത് നീര് വെക്കുകയും അവശ നിലയിലായതോടെ വെറ്റിലപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ 108ആംബുലൻസിൽ ചാലക്കുടി താലൂക് ആശുപത്രിയിൽ എത്തിച്ചു.
                                
													
				
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
 
																		
																																																																																							
                                                                    
Leave A Comment