ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു
കോഴിക്കോട്: ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി ജനത ഹൗസിൽ അൻവർ സാദത്ത് (38) ആണ് മരിച്ചത്. ഷോക്കേറ്റ് ബോധരഹിതനായ അൻവറിനെ സമീപവാസികൾ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജനത ഹൗസിൽ കുട്ടി ഹസന്റെയും കെ.പി. നഫീസയുടെയും മകനാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.
Leave A Comment