പുതുക്കാട് ബൈക്ക് യാത്രികന്‍ മരിക്കാനിടിയായ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്
പുതുക്കാട്: പുതുക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ബൈക്ക് യാത്രികന്‍ മരിക്കാനിടിയായ അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. വലതുവശത്തുകൂടി പോവുകയായിരുന്ന ചരക്ക് ലോറി മുന്നറിയിപ്പ് നല്‍കാതെ ഇടതുവശത്തേക്ക് ട്രാക്ക് മാറിയപ്പോഴാണ് അപകടമുണ്ടായതെന്ന് പറയുന്നു.ഇടതുവശത്ത് കൂടെ പോവുകയായിരുന്ന ബൈക്ക് യാത്രികര്‍ ഡിവൈഡറിന്റെയും ലോറിയുടെയും ഇടയില്‍ കുരുങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. ബൈക്കും യാത്രക്കാരെയും ഏതാനും മീറ്റര്‍ വലിച്ചിഴക്കുന്നതും കാണാം. മലപ്പുറം വെളിയന്‍കോട് തെരുവത്ത് വീട്ടില്‍ മജീദിന്റെ മകന്‍ 20 വയസുള്ള മദ്സൂഖാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന തൃശൂര്‍ അണ്ടത്തോട് കൊപ്ര വീട്ടില്‍ റസാഖിന്റെ മകന്‍ 20 വയസുള്ള അജ്മലിന് പരുക്കേറ്റിരുന്നു.
ഞായറാഴ്ച രാത്രി പത്തേ മുക്കാലിനായിരുന്നു സംഭവം. എറണാകുളത്ത് ഫുഡ് ആന്റ് സേഫ്റ്റി കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികളായ ഇരുവരും പെരുന്നാള്‍ പ്രമാണിച്ച് വീടുകളിലേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മദ്സൂകിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അജിമലിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ നല്‍കി. മദ്സൂകിന്റെ സംസ്‌കാരം നടത്തി. റുമൈലയാണ് മദ്സൂകിന്റെ മാതാവ്. സഹോദരങ്ങള്‍ മാജിദ
Leave A Comment