മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും
വയനാട്: സൂചിപ്പാറ മുതല്‍ പോത്തുകല്ലു വരെ ചാലിയാറിന്റെ ഇരുകരകളിലും നിലമ്ബൂര്‍ വരെയും ഇന്ന് അന്വേഷണം നടത്തുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു.
മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുക. സൂചിപ്പാറയ്ക്ക് താഴെയുള്ള രണ്ട് വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും പരിശോധന നടത്തും. ഡിഎഫ്‌ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിലിന്റെ ഭാഗമാകും.
ഇനിയും പരിശോധിക്കാത്ത മേഖലകളില്‍ ഇന്ന് പരിശോധന നടത്തുക. തിങ്കളാഴ്ച്ച മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ വീണ്ടും തിരച്ചില്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് ഹാരിസണ്‍ പ്ലാന്റേഷന്റെ 50 സെന്റ് സ്ഥലം കൂടി ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടര്‍ ഏറ്റെടുക്കും. 30 മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌ക്കരിച്ചു. 158 ശരീര ഭാഗങ്ങള്‍ കൂടി മറവ് ചെയ്യുന്നതിന് പുതുതായി ഏറ്റെടുത്ത 50 സെന്റ് ഭൂമി ഉപയോഗിക്കുമെന്ന് മന്ത്രി അറിയിച്ചു.
Leave A Comment