ജില്ലാ വാർത്ത

ചാർജ് ചെയ്യാൻ വച്ച ടോർച്ച് പൊട്ടിത്തെറിച്ചു, കിടപ്പ് മുറിക്ക് തീ പിടിച്ചു

മലപ്പുറം: ചാർജ് ചെയ്യാൻ വച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. എടപ്പാളിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍ ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അപകട സമയത്ത് വീട്ടുകാരെല്ലാം പുറത്തായതിനാൽ അപകടം ഒഴിവായി.

കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. 3 ലക്ഷം രൂപയുടെ നാശങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.  നാട്ടുകാരും പൊന്നാനിയിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്. 

Leave A Comment