ജില്ലാ വാർത്ത

ഇടുക്കിയിലെ ആദ്യ വനിതാ ഏരിയാ സെക്രട്ടറിയായി എംഎം മണിയുടെ മകള്‍ സുമ സുരേന്ദ്രന്‍

രാജാക്കാട്: ഇടുക്കി ജില്ലയിലെ രാജാക്കാട് ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രനെ തെരഞ്ഞെടുത്തു. മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണിയുടെ മകളാണ് സുമ സുരേന്ദ്രന്‍. ഇടുക്കി ജില്ലയിലെ ആദ്യ വനിതാ ഏരിയ സെക്രട്ടറിയാണ് സുമ.

ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ സുമ 2010-15 കാലത്ത് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സഹോദരി സതി കുഞ്ഞുമോന്‍, രാജാക്കാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ്.

Leave A Comment