തൃശൂർ ഡി.സി.സി പ്രസിഡന്റായി ജോസഫ് ടാജറ്റിനെയും യു.ഡി.എഫ് ചെയർമാനായി ടി.വി ചന്ദ്രമോഹനെയും നിയമിച്ചു
തൃശൂർ: ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്നുള്ള പൊട്ടിത്തെറിയിൽ നാഥനില്ലാതായ തൃശൂർ ഡി.സി.സിക്കും യു.ഡി.എഫിനും ഒടുവിൽ നാഥൻമാരായി. തൃശൂർ ഡി.സി.സി പ്രസിഡന്റായി നിലവിൽ ഡി.സി.സിയുടെ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ജോസഫ് ടാജറ്റിനെ നിയമിച്ചു.
എ ഗ്രൂപ്പുകാരനായിരുന്ന ജോസഫ് ടാജറ്റ് ഇപ്പോൾ കെ.സി വിഭാഗത്തിനൊപ്പം നിൽക്കുന്ന എ വിഭാഗത്തിന്റെ ജില്ലയിലെ നേതാവാണ്. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് മുൻ എം.എൽ.എയും മുതിർന്ന നേതാവും കെ.മുരളീധരൻ നേതാവുമായ ടി.വി ചന്ദ്രമോഹനെയും നിയമിച്ചു._
Leave A Comment