ജില്ലാ വാർത്ത

10 മുതൽ വൈകിട്ട് 5.30വരെ തിരച്ചിലും പാമ്പുപിടിത്തവും; 75 അണലി കുഞ്ഞുങ്ങളെ വീട്ടിൽനിന്നും പിടികൂടി

തിരുവനന്തപുരം: പാലോട് ഒരു വീട്ടിൽ നിന്നും 75 അണലി കുഞ്ഞുങ്ങളെ പിടികൂടി. പാമ്പ് പിടുത്തക്കാരി നന്ദിയോട് രാജി നടത്തിയ തിരച്ചിലിലാണ് നന്ദിയോട് രാഹുൽ ഭവനിൽ ബിന്ദുവിന്റെ വീട്ടിൽ നിന്നും അണലി കുഞ്ഞുങ്ങളെ പിടികൂടിയത്. 

രാവിലെ 10 മണിയോടെ തുടങ്ങിയ പാമ്പു പിടുത്തം വൈകിട്ട് 5.30 മണിയോടെയാണ് അവസാനിച്ചത്. ഇത് റെക്കോർ‍ഡാണെന്നാണ് വനംവകുപ്പ് അറിയിച്ചതെന്ന് രാജി പറഞ്ഞു.

Leave A Comment