ജില്ലാ വാർത്ത

വീട്ടിലെ ലൈറ്റ് അണയ്ക്കുമ്പോൾ ഷോക്കേറ്റു; വടക്കാഞ്ചേരിയിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുക (41) യാണ് മരിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും , തുടർന്നുണ്ടായ ഇടിമിന്നലിലും വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമ്പോഴാണ് ഷോക്കേറ്റത്. ശക്തമായ മഴയും ഇടിമിന്നലുമുണ്ടായ സമയത്താണ് അപകടം ഉണ്ടായത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക് ആണ് മരം വീണത്. മരം നീക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍-ഗുരുവായൂര്‍ റെയില്‍വെ പാതയിലെ ട്രെയിൻ ഗതാഗതമാണ് തടസ്സപ്പെട്ടത്.

Leave A Comment